കേരള പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു. എറണാകുളം പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം സ്വദേശിയായ ബിജുവാണ് മരിച്ചത്. ഇദ്ദേഹത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് ജീവനൊടുക്കിയത്.
വയനാട് കോട്ടത്തറ മൈലാപ്പടി സ്വദേശി 36 കാരനായ വിനീതാണ് ആത്മഹത്യ ചെയ്തത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലായിരുന്നു വിനീത്. അവധി ലഭിക്കാത്തത് കൊണ്ടുള്ള മാനസിക സംഘര്‍ഷമാണ് മരണത്തിന് പിന്നിലെന്നായിരുന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞത്.
ഭാര്യ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. കാണാന്‍ അവധി പോലും ലഭിച്ചില്ലായെന്ന് ബന്ധുക്കളും പറഞ്ഞു. തലയ്ക്കു വെടിയേറ്റ നിലയിലാണ് വിനീതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.