ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചതില്‍ മനം 25കാരന്‍ ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 28നായിരുന്നു ഇയാളുടെ വിവാഹം. സാമ്പത്തിക പ്രതിസന്ധി മൂലം 2000 രൂപ ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് കടം എടുത്തിരുന്നു. കുറച്ചുദിവസം കാലാവസ്ഥ മോശമായതിനാല്‍ ജോലിക്ക് പോകാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് തുക തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല.