ഓണക്കിറ്റ് വിതരണം വേഗത്തിലാകും,ഭക്ഷ്യ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി

കെ ആര്‍ അനൂപ്
ശനി, 26 ഓഗസ്റ്റ് 2023 (11:49 IST)
ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍ വേഗത്തില്‍ ആക്കുമെന്ന് സപ്ലൈക്കോ. കഴിഞ്ഞ ദിവസവും പല ഇടങ്ങളിലും ഒരു കിറ്റ് പോലും നല്‍കാനാകാത്ത സാഹചര്യം ഉണ്ടായിരുന്നു. കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മില്‍മയുടെ പായസ കൂട്ട് സമയത്തിന് കിട്ടാത്തതാണ് പ്രധാനപ്രശ്‌നം.തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഭാഗികമായെങ്കിലും കിറ്റ് വിതരണം ഇന്നലെ നടന്നത്. 
 
ഓരോ ജില്ലകളിലും എത്രത്തോളം കിറ്റ് വിതരണം പൂര്‍ത്തിയായി എന്നത് ഇന്നുമുതല്‍ അറിയിക്കാന്‍ ഭക്ഷ്യ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
 
കിറ്റ് വാങ്ങാന്‍ എത്തിയ ആളുകള്‍ക്ക് അത് ലഭിക്കാതെ മടങ്ങിപ്പോകുന്ന അവസ്ഥയായിരുന്നു കഴിഞ്ഞദിവസം ഉണ്ടായിരുന്നത്. 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായാണ് ഈ തവണ കിറ്റ് വിതരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്. അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി കിറ്റ് വിതരണം ചെയ്യും.
 
  
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article