ശോഭാ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (07:14 IST)
ശബരിമല പ്രശ്നത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരസമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്തു നീക്കി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് നടപടി.

11 ദിവസമാണ് ശോഭാ സുരേന്ദ്രൻ നിരാഹാര സമരം നടത്തിയത്. ശോഭയ്ക്കു പകരക്കാരനായി പാലക്കാട്ടുനിന്നുള്ള ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ നിരാഹാരം തുടങ്ങി.

സമരപന്തലിലെത്തി ശോഭയെ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റുചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

ഈ മാസം മൂന്നുമുതലാണ് ശബരിമലയിലെ നിയന്ത്രങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട ബിജെപി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article