വീട്ടമ്മയെ മര്‍ദ്ദിച്ച സീരിയല്‍ നടന്‍ അറസ്‌റ്റില്‍ - പരാതിയുമായി നടന്റെ ഭാര്യയും

വ്യാഴം, 27 ഡിസം‌ബര്‍ 2018 (08:31 IST)
വീട്ടമ്മയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സീരിയല്‍ നടന്‍ അറസ്‌റ്റില്‍. തിരുവല്ല മതില്‍ഭാഗം അത്തിമുറ്റത്ത് സുരേഷ് (45) ആണ് സമീപവാസിയായ വീട്ടമ്മയുടെ പരാതിയില്‍ അറസ്‌റ്റിലായത്.

കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ വന്ന തന്നെ കാറിലെത്തിയ സുരേഷും ഭാര്യയും വഴി തടഞ്ഞ് മര്‍ദിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. അതേസമയം, വീട്ടമ്മ മര്‍ദ്ദിച്ചെന്ന് വ്യക്തമാക്കി സുരേഷിന്റെ ഭാര്യയും പൊലീസില്‍ പരാതി നല്‍കി.

ഇരു വിഭാഗവും പരാതി നല്‍കിയ സാഹചര്യത്തില്‍ ഇവരും കേസില്‍ പ്രതിയാണ്. സുരേഷും പരാതിക്കാരിയായ വീട്ടമ്മയുടെ കുടുംബവും തമ്മില്‍ വഴിത്തര്‍ക്കമുടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍