കേരളത്തിലെ വ്യാപക മഴയ്ക്ക് കാരണം ചക്രവാത ചുഴികള്‍; വരുന്നു മണ്‍സൂണ്‍

Webdunia
ചൊവ്വ, 17 മെയ് 2022 (08:41 IST)
ലക്ഷദ്വീപിന് സമീപവും വടക്കന്‍ തമിഴ്‌നാട്ടിലും നിലനില്‍ക്കുന്ന ചക്രവാത ചുഴികള്‍ കേരളത്തില്‍ മഴ തുടരാന്‍ കാരണമാകുന്നതായി കാലാവസ്ഥ വകുപ്പ്. കൂടാതെ പടിഞ്ഞാറന്‍ കാറ്റും ശക്തി പ്രാപിച്ചു. മണ്‍സൂണ്‍ ആന്‍ഡമാന്‍ ദ്വീപ സമൂഹങ്ങളില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് എത്തും. 24 നും 27 നും ഇടയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തമായി തുടരാനാണ് സാധ്യത. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article