തിരുവനന്തപുരത്ത് ആഴിമലയില്‍ പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് തിരയടിച്ച് മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 16 മെയ് 2022 (18:02 IST)
തിരുവനന്തപുരത്ത് ആഴിമലയില്‍ പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് തിരയടിച്ച് മരണപ്പെട്ടു. പുനലൂര്‍ സ്വദേശിയായ എസ് ജ്യോതിലാലാണ് മരണപ്പെട്ടത്. 24 വയസായിരുന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആഴിമലയിലെത്തിയ സംഘത്തിലുണ്ടായിരുന്ന ആളായിരുന്നു യുവാവ്. വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. നല്ലതിരയുള്ള സ്ഥലമാണ് ആഴിമല. പാറക്കെട്ടില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ കടല്‍ തിരമാലയടിച്ച് കൊണ്ടുപോകുകയായിരുന്നു. പിന്നീട് യുവാവിനെ കാണാതായി. തിരയില്‍പ്പെട്ട നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍