പ്രോട്ടീനുവേണ്ടി വാഴപ്പഴത്തെ ആശ്രയിക്കരുത്, കാരണം ഇതാണ്!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 16 മെയ് 2022 (13:19 IST)
പ്രോട്ടീനുവേണ്ടിവാഴപ്പഴത്തെ ആശ്രയിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നൂറുഗ്രാം വാഴപ്പഴത്തില്‍ 1.1ഗ്രാം പ്രോട്ടീനാണ് ഉള്ളത്. എന്നാല്‍ ഒരാള്‍ക്ക് ഒരുദിവസം വേണ്ടത് 56ഗ്രാം പ്രോട്ടീനാണ്. ഇങ്ങനെ നോക്കുമ്പോള്‍ പ്രോട്ടീന് വാഴപ്പഴം പര്യാപ്തമല്ലെന്ന് കാണാം. 
 
അതേസമയം മനുഷ്യ ശരീരത്തിന് ദിവസവും 3500മില്ലിഗ്രാം മുതല്‍ 4700 മില്ലിഗ്രാം പൊട്ടാസ്യം ആവശ്യമാണ്. നൂറുഗ്രാം വാഴപ്പഴത്തില്‍ എകദേശം 358 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ കൂടുതല്‍ പൊട്ടാസ്യം എത്തിയാല്‍ അത് ഹൈപ്പര്‍കലേമിയക്ക് കാരണമാകും. കൂടാതെ വാഴപ്പഴംകൂടുതല്‍ കഴിച്ചാല്‍ അത് പല്ലുകളെ ദോഷമായി ബാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍