ലോക്ക്ഡൗൺ ജൂൺ 9 വരെ, മദ്യശാലകൾ തുറക്കില്ല, ചെറുകിട മേഖലയ്ക്ക് ഇളവ് നൽകിയേക്കും

Webdunia
ശനി, 29 മെയ് 2021 (13:27 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നീട്ടി. ജൂൺ ഒമ്പത് വരെ ലോക്ക്ഡൗൺ തുടരണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. അതേസമയം ജനജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്‌‌ക്കുന്നതിനായി ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനും ഇന്ന് ചേര്‍ന്ന ഉന്നത തല യോഗത്തിൽ ധാരണയായെന്നാണ് വിവരം.
 
ടെസ്റ്റ് പോസിറ്റിവിറ്റി പത്തിനും താഴെയാകുന്നത് വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പും പൊലീസും എല്ലാം ഉന്നത തലയോഗത്തിൽ എടുത്ത നിലപാട്. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി കയര്‍ കശുവണ്ടി അടക്കം ചെറുകിട വ്യാവസായിക മേഖലക്ക് ഇളവുകൾ അനുവദിച്ചേക്കും. പകുതി ജീവനക്കാരെ വച്ച് പ്രവർത്തിക്കാനാണ് അനുമതി നൽകുക. അതേസമയം മദ്യശാലകൾ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. നിയന്ത്രണങ്ങളെയും ഇളവുകളെയും പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article