നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1755 പേര്‍

ശ്രീനു എസ്

വെള്ളി, 28 മെയ് 2021 (21:08 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4477 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1755 പേരാണ്. 3083 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10668 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 67 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 
 
തിരുവനന്തപുരം സിറ്റിയില്‍ ഇന്ന് 432 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 20 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. 89 വാഹനങ്ങളാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം റൂറലില്‍ 434 പേര്‍ക്കെതിരെ കേസ് എടുക്കുകയും 282 പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. 664 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കൊല്ലം സിറ്റിയില്‍ 568 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 85 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. 116 വാഹനങ്ങളാണ് പിടിച്ചെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍