വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് തിരക്ക് വര്‍ധിപ്പിക്കുന്നു; നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍

Webdunia
ചൊവ്വ, 13 ജൂലൈ 2021 (08:26 IST)
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം തുറക്കാനാണ് നിലവില്‍ അനുമതിയുള്ളത്. ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് തിരക്കിന് ഇടയാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. കടകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യാപാരികളും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാദിവസവും കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയായിരിക്കും അവലോകന യോഗത്തില്‍ പങ്കെടുക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article