സ്വപ്ന സുരേഷും വീണയും തമ്മിലുള്ള കച്ചവട ബന്ധം അന്വേഷിക്കണമെന്ന് അഡ്വ .സുമേഷ് അച്യുതന്‍

ശ്രീനു എസ്
വെള്ളി, 10 ജൂലൈ 2020 (17:46 IST)
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മകള്‍ വീണയും തമ്മിലുള്ള കച്ചവട ബന്ധം അന്വേഷിക്കണമെന്ന് കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍ സുമേഷ് അച്യുതന്‍. ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഒ.ബി.സി. ഡിപ്പാര്‍ട്ട് മെന്റ്  ജില്ലാ കമ്മിറ്റി നടത്തിയ 'പൊന്നുരുക്കി സമരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . 
 
സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് തയ്യാറാക്കിയാല്‍ അത് മുഖ്യമന്ത്രിയുടെ ഓഫീസിലും വസതിയിലും മാത്രമല്ല  വീണയുടെ ഫ്‌ലാറ്റിലും എത്തും. അക്കാദമിക് യോഗ്യത ഒട്ടുമില്ലാത്ത സ്വപ്ന ഐ.ടി. വകുപ്പില്‍ 1.5 ലക്ഷം ശമ്പളം വാങ്ങുന്നതിലും  മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീന ശക്തിയായി മാറിയതിലും കാരണം വീണയുമായുള്ള ബന്ധമാണ് . സ്വര്‍ണ്ണക്കടത്തുകാരുടെ താല്‍പ്പര്യ സംരക്ഷണത്തിനായാണ് സര്‍ക്കാര്‍ ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിര്‍ത്തലാക്കി ഷോപ്പ്‌സ് ആന്‍ഡ്  എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധിയില്‍ ലയിപ്പിച്ചത്. ഇതിലൂടെ വിദഗ്ദ്ധ തൊഴിലാളികളായ ലക്ഷകണക്കിനു പേര്‍ വിവിധ ആനുകൂല്യം ലഭിക്കാതെ രണ്ടാം കിടക്കാരായെന്നും സുമേഷ് അച്യൂദന്‍ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article