സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് യുപിഎ നിയമപ്രകാരം; എന്‍ഐഎ നടത്തുന്നത് സമഗ്ര അന്വേഷണം

ശ്രീനു എസ്

വെള്ളി, 10 ജൂലൈ 2020 (17:16 IST)
സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് യുപിഎ നിയമപ്രകാരം. കേരളത്തില്‍ സ്വര്‍ണക്കടത്തിനു പിന്നില്‍ വലിയ കൈകള്‍ ഉണ്ടെന്ന കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണമാകും എന്‍ഐഎ നടത്തുക. അന്വേഷിക്കുന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോ സംശയിക്കുന്നതോ ആയ ആരെയും ചോദ്യം ചെയ്യാന്‍ എന്‍ഐഎയ്ക്ക് കഴിയും കൂടാതെ വിദേശത്ത് അന്വേഷണം നടത്താനും 2019ഭേദഗതിയനുസരിച്ച് എന്‍ഐഎയ്ക്ക് അധധികാരമുണ്ട്.
 
കള്ളക്കടത്തിനുപിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്നാകും പ്രധാനമായും അന്വേഷിക്കുന്നത്. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കേസ് എന്‍ഐഎക്കു വിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍