എൻഐഎ നിയമത്തിലെ 16, 17, 18 വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ അളവ് വലുതാണ്. കൂടാതെ രാജ്യസുരക്ഷയേയും സമ്പത്തിനെയും ബാധിക്കുന്ന പ്രശ്‌നമാണ്.എൻഐഎ കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു.
ഹർജിയിൽ പറയും പോലെ സ്വപ്നയുടെ മുൻകാല പശ്ചാത്തലത്തിന് ക്ലീൻ ചിറ്റ് നൽകാനാകില്ല.കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് ശേഷം കൂടുതൽ തെളിവുകൾ കിട്ടി.അതിനാൽ സ്വപ്‌നയെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് കേന്ദ്രം പറഞ്ഞു.ഹർജി നിലനിൽക്കുമോയെന്നാകും ചൊവ്വാഴ്ച പരിഗണിക്കുക. ഹർജി ഇതേവരെ ഫയലിൽ സ്വീകരിച്ചിട്ടില്ല.ഹർജി ഫയലിൽ സ്വീകരിക്കുകയോ ഹർജിക്കാരിക്ക് ഇടക്കാല സുരക്ഷ നൽകുകയോ ചെയ്യാത്തതിനാൽ അന്വേഷണവുമായി എൻഐഎ സംഘത്തിന് മുന്നോട്ട് പോകാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.