തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മിന്നും വിജയം, യുഡിഎഫിന് തിരിച്ചടി

Webdunia
ബുധന്‍, 18 മെയ് 2022 (12:58 IST)
സംസ്ഥാനത്ത് 42 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടത് മേല്‍ക്കൈ. 24 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിന് നേടാനായത് 12 വാര്‍ഡുകള്‍ മാത്രം. ആറിടത്ത് ബിജെപി വിജയിച്ചു. നേരത്തെ ഈ 42 വാര്‍ഡുകളില്‍ 20 എണ്ണമായിരുന്നു എല്‍ഡിഎഫ് ഭരിച്ചിരുന്നത്. ഇപ്പോള്‍ അത് 24 ആയി ഉയര്‍ത്തി. യുഡിഎഫിന് 16 എണ്ണം ഉണ്ടായിരുന്നു. അത് 12 ആയി കുറഞ്ഞു. ബിജെപിക്ക് നേരത്തെ ഉണ്ടായിരുന്നതും ആറ് സീറ്റാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article