Fact Check: ലിസി ആശുപത്രിയില്‍ ഡോ.ജോ ജോസഫിന്റെ ഒ.പി. ടിക്കറ്റിന് 700 രൂപയോ? സത്യാവസ്ഥ ഇതാണ്

ശനി, 7 മെയ് 2022 (15:11 IST)
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റും ഇടത് സഹയാത്രികനുമായ ഡോ.ജോ ജോസഫാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ലിസി ആശുപത്രിയില്‍ ഡോ.ജോ ജോസഫിന്റെ കണ്‍സല്‍ട്ടേഷന്‍ ഫീ 700 രൂപയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇത് തികച്ചും വ്യാജമാണ്. കോണ്‍ഗ്രസ് അനുകൂല സൈബര്‍ ഗ്രൂപ്പുകളിലാണ് ഈ വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്. 
 
ഇതിന്റെ സത്യാവസ്ഥ അറിയാന്‍ വെബ് ദുനിയ മലയാളത്തിന്റെ പ്രതിനിധി ലിസി ആശുപത്രിയുമായി ബന്ധപ്പെട്ടു. ഡോ.ജോ ജോസഫിനെ കാണാന്‍ ആദ്യമായി എത്തുന്ന രോഗി എടുക്കേണ്ട ഒ.പി. ടിക്കറ്റിന് 170 രൂപ മാത്രമാണ്. അഡ്വാന്‍സ് ബുക്കിങ് ആണെങ്കില്‍ ഈ 170 ന് ഒപ്പം 50 രൂപ കൂടുതല്‍ അടയ്ക്കണം. അങ്ങനെ വരുമ്പോള്‍ അഡ്വാന്‍സ് ബുക്കിങ് നടത്തുന്ന പുതിയ രോഗിക്ക് ഒ.പി. ടിക്കറ്റ് തുക 220 രൂപയാണ്. പിന്നീട് വിവരം പറയാന്‍ വരുമ്പോള്‍ വീണ്ടും ഒ.പി.ടിക്കറ്റ് എടുക്കണമെങ്കില്‍ 150 രൂപ ചെലവഴിച്ചാല്‍ മതി. ഇതാണ് സത്യാവസ്ഥ. അങ്ങനെയിരിക്കെയാണ് ജോ ജോസഫിന്റെ ഒ.പി. ടിക്കറ്റിന് 700 രൂപയാണെന്ന താരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍