ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

തിങ്കള്‍, 18 ഏപ്രില്‍ 2022 (14:40 IST)
ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ തീരുമാനിച്ചത്. നാളെ സംസ്ഥാന സമിതിക്ക് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. എ.വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോ അംഗമായ സാഹചര്യത്തിലാണ് ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകുന്നത്. ഒന്നാം പിണറായി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്നു ജയരാജന്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍