മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട് ഡോ. ജോ ജോസഫ്

ഞായര്‍, 8 മെയ് 2022 (14:09 IST)
തൃക്കാക്കര ഉപതിരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മമ്മൂട്ടിയെ നേരിട്ട് സന്ദർശിച്ച് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ആതിഥ്യം സ്വീകരിച്ച അനുഭവം ജോ ജോസഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
 
ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കണ്ടു.  എനിക്ക് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒരിക്കൽ ഒരു പുരസ്കാരം ഏറ്റുവാങ്ങുവാൻ  അവസരം ലഭിച്ചിട്ടുണ്ട്. വേദികൾ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണ്. 
 
ഒരു പാട് സന്തോഷം തോന്നി.
കുറച്ച് സമയത്തിനുള്ളിൽ ഒരുപാട് വിഷയങ്ങൾ, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ അദ്ദേഹവുമായി പങ്കു വയ്ക്കാൻ സാധിച്ചു.
 
 കൊച്ചി മേയറും CPIM ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സ. M അനിൽ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നൽകി.
മഹാനടന് നന്ദി. ജോ ജോസഫ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍