ലിജോ ജോസ് പെല്ലിശ്ശേരിക്ക് മമ്മൂട്ടിയെ പിടിച്ചു ! വീണ്ടും സിനിമ ചെയ്യാന്‍ മോഹം

ശനി, 7 മെയ് 2022 (15:45 IST)
മമ്മൂട്ടിക്കൊപ്പം വീണ്ടും സിനിമ ചെയ്യാന്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം റിലീസ് ചെയ്യാനിരിക്കെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍. ഒരു ബിഗ് ബജറ്റ് സിനിമയാണ് ലിജോയുടെ മനസ്സിലെന്ന് അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ആമേന്‍ എന്ന സിനിമയ്ക്കായി തിരക്കഥ ഒരുക്കിയ പി.എസ്.റഫീഖാണ് ഈ സിനിമയുടെ തിരക്കഥ. ചിത്രത്തില്‍ ഫഹദ് ഫാസിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമെന്നാണ് വിവരം. ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ജൂണ്‍ പകുതിയോടെ ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. അതിനുശേഷമായിരിക്കും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനിയായിരിക്കും നിര്‍മാണം. മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍