Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

5 കോടി മുടക്കി, ഛോട്ടാ മുംബൈ നിര്‍മ്മാതാവിന് ലഭിച്ചത് വമ്പന്‍ തുക !

മണിയന്‍പിള്ള രാജു

കെ ആര്‍ അനൂപ്

, ശനി, 7 മെയ് 2022 (14:40 IST)
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ റിലീസായി 15 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടെ വന്‍ താരനിര അണിനിരന്ന ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവാണ്.ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ.2007 എപ്രിലില്‍ 6നാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്.5 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഛോട്ടാ മുംബൈ മികച്ച വിജയം നേടി.
 
11.2 കോടി രൂപയാണ് ചിത്രം നിര്‍മാതാവിന് നേടിക്കൊടുത്തത്. അതേസമയം ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍.ഛോട്ടാ മുംബൈക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യമില്ലെന്നും, ആ ചിത്രം അവിടെ അവസാനിച്ചെന്നുമായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
സായി കുമാര്‍, സിദ്ധിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, ഭാവന തുടങ്ങി താരനിര ചിത്രത്തിന്റെ ഭാഗമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോളേജ് ലൈഫ്, ഇക്കൂട്ടത്തിലെ സിനിമ നടിയെ മനസ്സിലായോ ?