ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍പ്പെട്ടതല്ല തൃക്കാക്കരയെങ്കിലും പരമാവധി വോട്ട് സംഭരിക്കാനാണ് പാർട്ടി നീക്കം. 2016ൽ നിന്നും 2021ൽ എത്തിയപ്പോൾ ബിജെപിക്ക് വലിയ തോതിൽ വോട്ട് ചോർച്ച സംഭവിച്ച മണ്ഡലമാണ് തൃക്കാക്കര. 2016ൽ മണ്ഡലത്തിൽ നിന്നും ബിജെപിക്ക് 21247 വോട്ട് ലഭിച്ചപ്പോൾ 2021ൽ ഇത് 15,218 ആയി കുറഞ്ഞിരുന്നു. ഈ സ്ഥിതിയിൽ മാറ്റമുണ്ടാക്കാനാണ് എ.എന്‍ രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ബിജെപി ഉദ്ദേശിക്കുന്നത്.