ഹര്‍ത്താല്‍: മാറ്റിവെച്ച പരീക്ഷകള്‍ ഏതൊക്കെയാണെന്ന് നോക്കാം

Webdunia
വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (08:16 IST)
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. ഹര്‍ത്താല്‍ തുടരുന്ന സാഹചര്യത്തില്‍ കേരള, എംജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. കേരള നഴ്‌സിങ് കൗണ്‍സില്‍ പരീക്ഷകള്‍ക്കും മാറ്റമുണ്ട്. അതേസമയം, ഇന്ന് നടത്താന്‍ തീരുമാനിച്ച പി.എസ്.സി., കുസാറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article