കൊവിഡ് പിന്നോട്ടില്ല, രണ്ടാം ദിനവും 1000നു മുകളില്‍ രോഗികള്‍; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ശ്രീനു എസ്
വ്യാഴം, 23 ജൂലൈ 2020 (18:38 IST)
സംസ്ഥാനത്ത് 1078 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഇന്ന് 5 മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ 16,110. ഇന്ന് രോഗം സ്ഥിരീകരിച്ചവയില്‍ ഉറവിടം അറിയാത്തത് 65 പേര്‍ക്കാണ്. വിദേശത്തുനിന്ന് വന്ന 104 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന 115 പേര്‍ക്കും രോഗം ബാധിച്ചു. 
 
മരണപ്പെട്ടവര്‍ കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞന്‍പിള്ള, പാറശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍, കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്, കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍. കോവിഡ് ബാധിതരുടെ എണ്ണം ജില്ല തിരിച്ച്- തിരുവനന്തപുരം 222, കൊല്ലം 106, പത്തനംതിട്ട 27, ആലപ്പുഴ 82, കോട്ടയം 80,ഇടുക്കി 63,എറണാകുളം 100, തൃശൂര്‍ 83, പാലക്കാട് 51, മലപ്പുറം 89, കോഴിക്കോട് 67, വയനാട് 10, കണ്ണൂര്‍ 51, കാസര്‍കോട് 47

അനുബന്ധ വാര്‍ത്തകള്‍

Next Article