ബിപിഎൽ കുടുംബങ്ങൾക്ക് കെ-ഫോൺ വഴി സൗജന്യ ഇന്റർനെറ്റ്, പദ്ധതി ജൂലൈയിൽ പൂർത്തിയാകും

Webdunia
വെള്ളി, 15 ജനുവരി 2021 (11:04 IST)
സംസ്ഥാനത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നതിനുള്ള കെ-ഫോണ്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക്. ഇതിനായി നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്റര്‍, 14 ജില്ലാ ഹബ്ബുകള്‍ അതുമായി ബന്ധപ്പെട്ട് 600 ഓഫീസുകള്‍ എന്നിവ ഫെബ്രുവരിയോടെ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
 
ജൂലൈ മാസത്തോടെ സംസ്ഥാനത്ത് കെ ഫോൺ പൂർത്തിയാക്കും. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായാവും സേവനം ലഭ്യമാക്കുക. കേരളത്തിലെ 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ അതിവേഗ ഇന്‍ട്രാനെറ്റ് സേവനം വഴി ബന്ധപ്പെടാനുള്ള സംവിധാനമൊരുങ്ങും. 10 എം.പി പെര്‍ സെക്കന്റ് മുതല്‍ 1 ജി.ബി പെർ സെക്കന്റ് വരെയായിരിക്കും ഇന്റർനെറ്റ് വേഗത.
 
അതേസമയം കേരളത്തിലെ ഇന്റർനെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയായിരിക്കില്ലെന്ന് മന്ത്രി ഉറപ്പ് നൽകി.ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും കുറഞ്ഞ നിരക്കില്‍ മികച്ച ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുകയുമാണ് കെ-ഫോണിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article