കാർഷിക മേഖലയ്‌ക്ക് സർക്കാരിന്റെ താങ്ങ്, റബറിന്റെ തറവില 170, നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണ വില ഉയർത്തി

വെള്ളി, 15 ജനുവരി 2021 (09:56 IST)
പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ. റബറിന്റെ തറവില 170 രൂപയാക്കാൻ ബജറ്റിൽ തീരുമാനം. അതേസമയം നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവിലു ഉയർത്തി. നെല്ലിന്റെ സംഭരണവില 28 രൂപയും നാളികേരത്തിന്റേത് 32 ആയുമാണ് ഉയർത്തിയത്.
 
അതേസമയം വരുന്ന സാമ്പത്തികവർഷം 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ക്ഷേമപെൻഷനുകളും 1600 രൂപയാക്കി ഉയർത്തി. ഏപ്രിൽ മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍