20 ലക്ഷം പേർക്ക് 5 വർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ജോലി

വെള്ളി, 15 ജനുവരി 2021 (09:49 IST)
വരുന്ന അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ആഗോള കമ്പനികളുടെ നൈപുണ്യ പരിശീലനം കേരളത്തിൽ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
 
തൊഴിലിൽലായ്‌മ പരിഹരിക്കാൻ കെ ഡിസ്‌ക് എന്ന പേരിലാണ് പദ്ധതി. നിയർ ഹോം പദ്ധതിക്ക് 20 കോടി രൂപ നീക്കി വെയ്‌ക്കും. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് കെഎസ്എഫ്ഇ, കെഎസ്ഇ വഴി വായ്‌പ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍