പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ല: സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോ: ക്ഷുഭിതനായി മുഖ്യമന്ത്രി

വ്യാഴം, 14 ജനുവരി 2021 (11:51 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. പിടി തോമസിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ മറുപടി നൽകിയതോടെയാണ് ഇരു പക്ഷവും തമ്മിലുള്ള വാഗ്വാദമായി കാര്യങ്ങൾ നീങ്ങിയത്. പുത്രവാത്സല്യത്താൽ അന്ധനായിത്തീർന്ന ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താൽ മുഖ്യമന്ത്രി അന്ധനായി തീരരുത് എന്ന പിടി തോമസിന്റെ പ്രസ്താവന സഭയിൽ വലിയ ബഹളങ്ങൾക്ക് ഇടയാക്കി. 
 
സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥാലമാണോ എന്നായിരുന്നു മറുപടി പറയെ ക്ഷുപിതനായി മുഖ്യമന്ത്രിയുടെ ചോദ്യം. 'സഭയിൽ എന്തും പറയാം എന്ന് കരുതരുത്. പിടിതോമസിനെ നിയന്ത്രിയ്ക്കാൻ പ്രതിപക്ഷ നേതാവിന് കഴിയില്ലെന്നറിയാം. സ്വർണക്കടത്ത് കേസിൽ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. ശിവശങ്കറിന്റെ വിദേശയാത്രകളൂടെ ഉത്തരവാദിത്വം ഞാനെന്തിന് ഏറ്റെടുക്കണം. പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ല അതാണ് ഞാൻ പ്രതിയണെന്ന് പറയുന്നത്'. എന്നും  മുഖ്യമന്ത്രി പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍