എല്ലാ വീടുകളിലും ലാപ്‌ടോപ്പ്: ദുർബല വിഭാഗങ്ങൾക്ക് പകുതി വിലയിൽ ലഭ്യമാക്കും

വെള്ളി, 15 ജനുവരി 2021 (10:09 IST)
എല്ലാ വീടുകളിലും ലാപ്‌ടോപ്പ് എത്തിക്കാൻ സർക്കാർ പദ്ധതി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും ചേർന്നായിരിക്കും പദ്ധതി നടപ്പിലാക്കുക. 
 
ദുർബലവിഭാഗങ്ങൾക്ക് പകുതി വിലക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കാനാണ് പദ്ധതി. അതേസമയം മറ്റ് വിഭാഗക്കാർക്ക് സർക്കാർ 25 ശതമാനം സബ്‌സിഡി നൽകും. സബ്‌സിഡി കഴിഞ്ഞുള്ള തുകയ്‌ക്ക് വായ്‌പ ലഭ്യമാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍