നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കൊട്ടിക്കലാശം ഇല്ല. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകള്‍ കുത്തനെ ഉയരുന്ന സാഹചര്യവും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പും കണക്കിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം ഏഴുമണിവരെയാണ് പ്രചരണത്തിന് അനുമതിയുള്ളത്. അതേസമയം തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് തന്നെ ഉച്ചഭാഷിണികള്‍ നിരോധിച്ചിട്ടുണ്ട്. കൂടാതെ ഗസ്റ്റ് ഹൗസുകളില്‍ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും.