ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്. മാനസികമായി നേരിടുന്ന പല പ്രശ്നങ്ങളുമാണ് ഉറക്കക്കുറവിന് കാരണം. വര്‍ദ്ധിച്ചു വരുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഉറക്കമില്ലായ്മയ്ക്കും ഉറക്കക്കുറവിനും കാരണമാകുന്നു. ഉറക്കമില്ലായ്മ മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒന്നാണ് ഒരു പരിധിവരെ ഉറക്കക്കുറവിനെ പ്രതിരോധിക്കാന്‍ ചില കാര്യങ്ങള്‍ ശീലിക്കുന്നതിലൂടെ സാധിക്കും. ഇതില്‍ ഏറ്റവും പ്രധാനം ഉറങ്ങുന്നതിനു തൊട്ട് മുമ്പുള്ള ഫോണ്‍ ഉപയോഗമാണ്.
ഉറങ്ങുന്നതിനു കുറച്ചു മുമ്പു തന്നെ ഫോണ്‍ ,ടിവി എന്നിവ ഒഴിവാക്കുന്നത് നന്നായി ഉറങ്ങതിനു സഹായിക്കും. ദിവസേനെയുള്ള വ്യായാമം നല്ല ഉറക്കത്തിനു സഹായിക്കുന്നതാണ്. വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യം പ്രധാനം ചെയ്യുന്നു. എന്നും ഉറങ്ങാന്‍ ഒരു കൃത്യ സമയം പാലിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ പകല്‍ ഉറക്കം ഒഴിവാക്കുന്നതും രാത്രിയിലുള്ള നല്ല ഉറക്കത്തിനു സഹായിക്കും.