ലോ അക്കാദമി പ്രിൻസിപ്പൽ ആയിരുന്ന ലക്ഷ്മി നായരെ പിന്തുണച്ച് കെ ബി ഗണേഷ് കുമാർ എം എൽ എ. പ്രിന്‍സിപ്പലിനെ പുറത്താക്കിയേ ചോറുണ്ണൂ എന്ന വിദ്യാര്‍ഥികളുടെ നിലപാട് ശരിയല്ലെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. ഓരോ കോളേജിനും അതിന്റേതായ നിയന്ത്രണങ്ങളുണ്ടെന്നും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം പ്രിന്‍സിപ്പലിനുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ലോ അക്കാദമി വിഷയത്തില്‍ കേരള സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന് നടക്കും. ഉപസമിതി റിപ്പോര്‍ട്ട് ചെയ്യാനാണ് യോഗം. വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നായിരുന്നു ഉപസമിതിയുടെ കണ്ടെത്തല്‍.
അതേസമയം, ഈ വിഷയത്തിൽ മാനേജ്മെന്റുമായി ഇനി സംസാരിക്കില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രിയുമായി മാത്രമേ ഇനി ചർച്ചയ്ക്കുള്ളുവെന്ന് നിലവിൽ സമരം ചെയ്യുന്ന വിദ്യാർത്ഥി സംഘടനകൾ വ്യക്തമാക്കി.