കാസർകോട് വിവാഹദിവസം പോലീസുകാരൻ തൂങ്ങിമരിച്ചു

Webdunia
ഞായര്‍, 5 ഡിസം‌ബര്‍ 2021 (12:12 IST)
കാസർകോട് എആർ ക്യാമ്പിലെ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്.
 
ഇന്ന് വിനീഷിന്റെ വിവാഹം നടക്കാനിരിക്കെയാണ് നാടിനെ ഞെട്ടിച്ചുകൊണ്ട് വിനീഷിന്റെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. സ്ഥലത്ത് പോലീസ് എത്തി ഇങ്ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article