കത്രീന-വിക്കി വിവാഹം: കല്യാണത്തിന് കിയാര അദ്വാനിയെ ക്ഷണിച്ചില്ല, ബോളിവുഡ് നടിയുടെ വെളിപ്പെടുത്തല്‍ !

കെ ആര്‍ അനൂപ്

ശനി, 4 ഡിസം‌ബര്‍ 2021 (09:26 IST)
കത്രീന കൈഫും വിക്കി കൗശലും കല്യാണ തിരക്കുകളിലാണ്. താരവിവാഹത്തിന് ബോളിവുഡില്‍ നിന്ന് ആരെയൊക്കെയാണ് ക്ഷണിച്ചതെന്ന് അറിയാന്‍ ആരാധകര്‍ക്കും ആഗ്രഹമുണ്ട്.
 
ബോളിവുഡിലെ താരസുന്ദരി കിയാര അദ്വാനി വിവാഹത്തിന് തന്നെ ക്ഷണിച്ചോ ഇല്ലയോ എന്ന് വെളിപ്പെടുത്തി. 
 
കിയാരയോട് വിക്കിയുടെയും കത്രീനയുടെയും വിവാഹത്തെക്കുറിച്ച് അറിയാമോ എന്നും താങ്കളെ ക്ഷണിച്ചിട്ടുണ്ടോ ഇല്ലയോ എന്നും ചോദിച്ചു. താന്‍ വിവാഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഒന്നും അറിയില്ലെന്നും തന്നെ ക്ഷണിച്ചിട്ടില്ലെന്നും നടി വെളിപ്പെടുത്തി.
 
ഡിസംബര്‍ 5 ന് വിക്കിയും കത്രീനയും ജയ്പൂരിലേക്ക് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.വിവാഹ ചടങ്ങുകള്‍ ഡിസംബര്‍ 7 മുതല്‍ ആരംഭിക്കും.ഡിസംബര്‍ 8 ന് മെഹന്ദിയും ഡിസംബര്‍ 9 ന് വിവാഹം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍