കോഴിക്കോട് വിമാനത്താവളത്തില്‍ 52 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട

എ കെ ജെ അയ്യര്‍
ഞായര്‍, 8 നവം‌ബര്‍ 2020 (12:07 IST)
കോഴിക്കോട് : കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 52 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് അധികൃതര്‍ പിടിച്ചെടുത്തു. കൂട്ടിലങ്ങാടി സ്വദേശി ഇസ്മായില്‍ എന്ന അമ്പത്തഞ്ചു വയസുകാരനാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്.
 
കഴിഞ്ഞ ദിവസം വെളുപ്പിന് ഷാര്‍ജയില്‍ നിന്നാണ് എയര്‍ അറേബ്യാ വിമാനത്തില്‍ ഇയാള്‍ കോഴിക്കോട് എത്തിയത്.  മിശ്രിത രൂപത്തില്‍ കൊണ്ടുവന്ന സ്വര്‍ണ്ണത്തിനു 1096 ഗ്രാം തൂക്കം വരും. അസിസ്റ്റന്റ് കമ്മീഷണര്‍ സുരേന്ദ്ര നാഥിന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വര്‍ണ്ണം പിടിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article