ബാലികയെ പീഡിപ്പിച്ച കരാട്ടെ അദ്ധ്യാപകന് 110 വർഷം തടവ്

എ കെ ജെ അയ്യര്‍
ബുധന്‍, 29 മെയ് 2024 (17:40 IST)
കോട്ടയം: കേവലം പത്ത് വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 110 വർഷം തടവ് ശിക്ഷ വിധിച്ചു. കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പി പി മോഹനൻ ( 51) എന്ന ആർക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്.
 
 ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിക്ക്110 വർഷം തടവിന് ശിക്ഷിച്ചത്. ഇതിനൊപ്പം പ്രതി 2.75 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.
 
 ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക്ട് എന്നീ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 
 
 മുണ്ടക്കയം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ഷൈൻ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article