വൈദികനെ രക്ഷിക്കണം, അതിന് വിശ്വാസികൾ കണ്ടെത്തിയ മാർഗം കൊള്ളാം!

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (11:24 IST)
കൊട്ടിയൂരിൽ വൈദികൻ പീഡിപ്പിച്ച പെൺകുട്ടിയെ മോശക്കാരി ആക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പീഡനത്തിന്റെ തെറ്റുകാരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന തരത്തിലാണ് നാട്ടിലെ സഭാവിശ്വാസികൾ പറഞ്ഞു നടക്കുന്നത്രത്രേ.
 
വൈദികൻ പീഡിപ്പിച്ച പെണ്‍കുട്ടിയുടേതെന്ന പേരില്‍ വാട്‌സ് ആപ്പില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടേത് എന്ന് തോന്നുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. പെണ്‍കുട്ടിയുടെ പേര് മോശമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കണം ആളുകള്‍ ബോധപൂര്‍വ്വം ഇങ്ങനെ ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയ പറയുന്നു.
 
വൈദികന്റെ പീഡനത്തിന് ഇരയായ കുട്ടിയെക്കുറിച്ച് അത്രയ്ക്ക് മോശമായ കാര്യങ്ങളാണ് വിശ്വസികള്‍ പലരും പറഞ്ഞുണ്ടാക്കുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി വൈദികനെ വശീകരിക്കുകയായിരുന്നു എന്നും കുറ്റപ്പെടുത്തലുകളുണ്ട്. വൈദികനെ ന്യായീകരിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. 
 
ഇവർക്കെല്ലാം എങ്ങനെ ഇതിന് കഴിയുന്നു എന്ന് പോലും ചിന്തിക്കേണ്ടിയിരിക്കുന്നു. വിശ്വാസികളുടെ വിലകളയാൻ ഓരോ ജന്മങ്ങൾ എന്നും അഭിപ്രായമുയരുന്നുണ്ട്. വികാരിയെ പ്രലോഭിപ്പിച്ചു പീഡിപ്പിച്ചു സ്വയം ഗര്‍ഭിണി ആയ പതിനാറുകാരിയെന്നാണ് ചില ഞരമ്പുരോഗികൾ സോഷ്യൽ മീഡിയകളിൽ പറയുന്നത്.
Next Article