കമ്പകക്കാനം കൂട്ടക്കൊല; കേസിൽ വഴിത്തിരിവായത് സ്‌‌പെക്‌ട്ര സംവിധാനം

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (16:40 IST)
തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരെ ക്രൂരമായി കൊല ചെയ്‌ത കേസിൽ വഴിത്തിരിവായത് ഫോൺകോളുകൾ. പ്രത്യേക 'സ്‌പെ‌കെട്ര' സംവിധാനം ഉപയോഗിച്ച് പ്രദേശത്ത് നിന്നുള്ള ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് പ്രതികളിലേക്കെത്താൻ പൊലീസിന് സഹായകമായത്. 
 
മൊബൈൽ ഫോണിലൂടെ നടത്തുന്ന ആശയവിനിമയങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിനു സംസ്ഥാന പൊലീസ് സേന ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് സ്പെക്ട്ര.
 
കൊല്ലപ്പെട്ട കൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിക്കുകയും കഴിഞ്ഞ ആറുമാസക്കാലയളവിലെ ഫോൺവിളികളുടെ വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്‌തെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടർന്ന് അതിനും ആറു മാസം മുൻപുള്ള വിളികൾ പരിശോധിച്ചു.
 
ഈ കാലയളവിൽ ഒരാൾ സ്ഥിരമായി കൃഷ്ണന്റെ മൊബൈലിലേക്കു വിളിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. അനീഷിന്റെ നമ്പറാണ് ഇതെന്നും വ്യക്തമായി. കൃഷ്ണനെ കൊലപ്പെടുത്തണമെന്ന് ആറുമാസം മുൻപുതന്നെ തീരുമാനിച്ചിരുന്ന അനീഷ്, ഇതിനുശേഷം കൃഷ്ണന്റെ മൊബൈലിലേക്കു വിളിക്കാത്തതും സംശയത്തിനിടയാക്കി. ഇതോടെയാണ് അന്വേഷണം അനീഷിൽ കേന്ദ്രീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article