കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ പുരയ്ക്ക് തീവച്ചു തണുപ്പകറ്റുന്നതു പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഇത്തരം ചര്‍ച്ചകള്‍ ആരെ സഹായിക്കാനാണെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമായികൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കളായ കൊടുക്കുന്നില്‍ സുരേഷും കെസി ജോസഫും വിഡി സതീശനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരിരുന്നു.