ഐഎഫ്എഫ്‌കെ വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരും, വിവാദങ്ങൾക്ക് പിന്നിൽ മേളയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ

Webdunia
ശനി, 2 ജനുവരി 2021 (16:46 IST)
ഐഎഫ്എഫ്‌കെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മേള വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ വർഷം മാറ്റം വരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
 
ചലചിത്രമേളയുടെ സ്ഥിരംവേദി തിരുവനന്തപുരമാണ് എന്നതിൽ ഒരു ആശങ്കയും സംശയവും വേണ്ട. രാജ്യാന്തര ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ഇപ്പോൾ അടിസ്ഥാനമില്ലാത്ത ആശങ്കകൾ സൃഷ്ടിക്കുന്നതെന്നും അവരുടെ ഗൂഡലക്ഷ്യം ചലചിത്രപ്രേമികളും നഗരവാസികളും തിരിച്ചറിയുമെന്നും മന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article