ഇടുക്കിയില്‍ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 18 ജൂണ്‍ 2022 (12:13 IST)
ഇടുക്കിയില്‍ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജയാണ് മരിച്ചത്. രണ്ടുവര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. പ്രവീണിന് സംശയരോഗം ഉണ്ടായിരുന്നെന്നും ഇതേച്ചൊല്ലി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. 
 
കൂടാതെ സ്ത്രീധന പ്രശ്‌നങ്ങളെ ചൊല്ലിയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വീട്ടില്‍ ആരുമില്ലായിരുന്നപ്പോഴാണ് ശ്രീജ തൂങ്ങി മരിച്ചത്. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article