തിരുവനന്തപുരത്ത് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഭരതന്നൂര്‍ സ്വദേശി അജിമോനാണ് മരണപ്പെട്ടത്. രാവിലെ നാട്ടുകാരാണ് സംഭവം കാണുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ചു. കൂലിപ്പണിക്കാരനായ അജി ഭാര്യവിട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.