അമ്പലപ്പുഴയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പെയിന്റിങ് തൊഴിലാളി മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 16 ജൂണ്‍ 2022 (07:54 IST)
അമ്പലപ്പുഴയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പെയിന്റിങ് തൊഴിലാളി  മുങ്ങിമരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താ പറമ്പില്‍ ഭാസിയുടെ മകന്‍ അഖില്‍ ആണ് മരിച്ചത്. 30 വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. 
 
പുറക്കാട് അപ്പാത്തിക്കരി പാടശേഖരത്തിനു സമീപത്തെ തോട്ടില്‍ സുഹൃത്തുമായി കുളിക്കാനിറങ്ങിയതായിരുന്നു. മുങ്ങിത്താഴ്ന്നത് കണ്ട് സുഹൃത്തിന്റെ നിലവിളികേട്ട് നാട്ടുകാരെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍