സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തല്‍: മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷണത്തിന് വിട്ടേക്കില്ല

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (12:54 IST)
സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷണത്തിന് വിട്ടേക്കില്ല. കടകംപള്ളി സുരേന്ദ്രനെതിരെ കോണ്‍ഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡണ്ടുമായ എം മുനീറാണ് പരാതി നല്‍കിയത്. പരാതിക്കാരി നേരിട്ട് പരാതി നല്‍കാതെ കേസെടുക്കാന്‍ കഴിയില്ല എന്നാണ് പോലീസിന്റെ പ്രതികരണം.
 
കൂടാതെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസെടുത്തത് കടകംപള്ളിയുടെ കേസുമായി താരതമ്യം ചെയ്യാനാവില്ലെന്നും പോലീസ് പറയുന്നു. കടകംപള്ളി സുരേന്ദ്രന്‍ മോശമായി സംസാരിക്കുകയും സമീപിക്കുകയുംചെയ്തുവെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവതികള്‍ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നു. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം നടത്തിയ യുവതികള്‍ ആരും പരാതി നല്‍കിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍