ബലമായി ചുംബിച്ച വൈദികന്‍, തടവറയാകുന്ന മഠങ്ങള്‍; 20 വര്‍ഷത്തെ സന്യാസ ജീവിതത്തെ കുറിച്ച് മുന്‍ കന്യാസ്ത്രീയുടെ തുറന്നുപറച്ചില്‍ (വീഡിയോ)

രേണുക വേണു

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (12:27 IST)
കത്തോലിക്കാസഭയിലെ ചൂഷണങ്ങളെ കുറിച്ച് തുറന്നെഴുതി മുന്‍ കന്യാസ്ത്രീ മരിയ റോസ. ഡിസി ബുക്സ് പബ്ലിഷ് ചെയ്ത 'മഠത്തില്‍ വിട്ടവള്‍, മഠം വിട്ടവള്‍' സാഹിത്യലോകത്ത് ചര്‍ച്ചയാകുകയാണ്. ഇറ്റാലിയന്‍ കോണ്‍ഗ്രിഗേഷനില്‍ അംഗമായ മരിയ റോസ 20 വര്‍ഷത്തെ കന്യാസ്ത്രീ ജീവിതത്തെ കുറിച്ചാണ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. 
 
കത്തോലിക്കാസഭയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് ശക്തമായി പ്രതിപാദിക്കുന്നുണ്ട് പുസ്തകത്തില്‍. സാധാരണ ആത്മകഥകളുടെ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി വളരെ വേറിട്ട ആഖ്യാനശൈലിയാണ് എഴുത്തുകാരി പുസ്തകത്തിലുടനീളം സ്വീകരിച്ചിരിക്കുന്നത്. 
പൂണെയില്‍ പഠിക്കാന്‍ പോയ സമയത്ത് വൈദികനായ പ്രൊഫസറില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് യുട്യൂബ് ചാനലായ 'ദി ഫ്രെയിംസിനു' നല്‍കിയ അഭിമുഖത്തിലും പുസ്തകത്തിലും മരിയ റോസ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
പൂര്‍ണമായും മഠവും മതവും ഉപേക്ഷിച്ച മരിയ റോസ കേരളത്തിലെ സ്ത്രീമുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ്. ജൂലൈ 15 നു രണ്ടാം പതിപ്പ് പുറത്തിറക്കിയ പുസ്തകം ഡിസി ബുക്സ് ഓണ്‍ലൈന്‍ ബുക്സ്റ്റോറില്‍ ലഭ്യമാണ്. 199 രൂപ വിലയുള്ള പുസ്തകത്തിനു 10 ശതമാനം ഓഫര്‍ പ്രകാരം 180 രൂപയാണ് ഇപ്പോഴത്തെ വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍