മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞുമരിച്ചു

ശ്രീനു എസ്
വെള്ളി, 25 ജൂണ്‍ 2021 (13:42 IST)
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞുമരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. രണ്ടര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ചേറ്റുകുഴി അപ്പാപ്പിക്കട കുന്നുമേല്‍ത്തറ ജിജിന്‍-ടിനോള്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. 
 
മുലപ്പാല്‍ കുടിക്കുന്നതിനിടയില്‍ പെട്ടെന്ന് കുഞ്ഞിന് അസ്വസ്ഥതയും ശ്വാസതടസവും ഉണ്ടാകുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article