സ്ഥാനമൊഴിയാൻ സിപിഎം നിർദേശം, എംസി ജോസഫൈൻ രാജിവെച്ചു

വെള്ളി, 25 ജൂണ്‍ 2021 (13:28 IST)
വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്നും എംസി ജോസഫൈൻ രാജിവെയ്‌ക്കണമെന്ന് സിപിഎം. വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ജോസഫൈനോട് രാജിവെയ്‌ക്കാൻ പാർട്ടി നിർദേശം നൽകി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് നിർദേശം.
 
വലിയ രീതിയിലുള്ള വിമർശനമാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ജോസഫൈനിനെതിരെ ഉയർന്നത്. പരാതി പറയാൻ വിളിക്കുന്നവർക്കെതിരെയുള്ള കാരുണ്യമില്ലാത്ത പെരുമാറ്റമാണ് വനിത കമ്മീഷൻ അംഗത്തിൽ നിന്നുണ്ടായതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍