രാജ്യത്ത് 51,667 പേര്‍ പുതിയ കൊവിഡ് രോഗികള്‍. 64,527 പേര്‍ കൊവിഡ് മുക്തരായി. കൂടാതെ രോഗംമൂലം 1,329 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,01,34,445 ആയി ഉയര്‍ന്നു.
ഇതുവരെ രോഗം മൂലം 3,93,310 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. നിലവില്‍ 6,12,868 പേരാണ് രോഗബാധിതരായി ചികിത്സയില്‍ തുടരുന്നത്. 30.79 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.