മരുന്നു വാങ്ങാ‍ൻ പോയ വീട്ടമ്മ കാമുകനൊപ്പം മുങ്ങി, ഭർത്താവിന്റെ പരാതിയിൽ ഇരുവരേയും അറസ്റ്റ് ചെയ്ത് പൊലീസ്

ചിപ്പി പീലിപ്പോസ്
ശനി, 26 ഒക്‌ടോബര്‍ 2019 (11:34 IST)
ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ വീട്ടമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ അമ്മയുടെയും സുഹൃത്തിന്റെയും പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു. 
 
ഭർത്താവിനൊപ്പം മരുന്നുവാങ്ങാൻ പോയശേഷം ആശുപത്രിയിൽ നിന്ന് സുഹൃത്തിനൊപ്പം മുങ്ങുകയായിരുന്നു യുവതി. ഇരുവരേയും ബംഗാളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വയനാട് മുട്ടിൽ മാണ്ടാട് സ്വദേശികളായ ഹസീന (39), സുഹൃത്ത് നിഷാൽ (32) എന്നിവരുടെ പേരിലാണ് നടക്കാവ് പോലീസ് കേസെടുത്തത്.
 
ഹസീനയ്ക്ക് 18 വയസ്സിനു താഴെയുള്ള മൂന്നുകുട്ടികളും നിഷാലിന് മൂന്നുവയസ്സുള്ളൊരു കുട്ടിയുമാണുള്ളത്. ഗൾഫിൽനിന്ന് ലീവിനെത്തിയ നിഷാലിനൊപ്പം ഒരു മാസം മുൻപാണ് യുവതി പോയത്. ഭർത്താവിന്റെ പരാതിയിൽ നടത്തിയ അന്വെഷണത്തിനൊടുവിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article