മഞ്ജുവിന്റെ പരാതി: ശ്രികുമാർ മേനോനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്

വെള്ളി, 25 ഒക്‌ടോബര്‍ 2019 (11:27 IST)
തൃശൂർ: സംവിധായകൻ ശ്രികുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയിൽ ഇരുവരോടും മൊഴിയെടുപ്പിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്. കേസിൽ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചു. മഞ്ജുവാര്യർ മൊഴി നൽകുന്നതിനായി വെള്ളിയാഴ്ച ഹാജരാകും എന്നാണ് സൂചന. അടുത്ത ദിവസം തന്നെ ശ്രികുമാർ മേനോനോടും ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
 
മഞ്ജൂ ഡിജിപിക്ക് നൽകിയ പാരാതിയുടെ അടിസ്ഥനത്തിൽ കഴിഞ്ഞ ദിവസമാണ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ ക്രൈംബ്രാഞ്ച് എസ്‌പി സി ഡി ശ്രീനിവാസനാണ് കേസിന്റെ അന്വേഷണ ചുമതല. ശ്രികുമർ മേനോൻ തന്നെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് തിങ്കളാഴ്ചയാണ് മഞ്ജു ഡിജിപിക്ക് പരാതി നൽകിയത്. 
 
ഒടിയൻ സിനിമക്ക് ശേഷമുണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ ശ്രികുമാർ മേനോൻ ആണെന്നും, ചിലർ തനിക്കെതിരെ സംഘടിത നിക്കം നടത്തുന്നു എന്നും മഞ്ജു ഡിജിപിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഇതോടെ ഡി‌വൈഎസ്‌പി രാജ്‌കുമാറിന്റെ നേതൃത്വത്തിൽ സിഐ പ്രകാശ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ വിശദമായ അന്വേഷണത്തിനായി കേസ് സി ഡി ശ്രീനിവാസന് കൈമാറുകയായിരുന്നു 
 
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അംഗവിക്ഷേപങ്ങൾ നടത്തുക, സാമൂഹ്യ മാധ്യമങ്ങൾ വഴി അപവാദ പ്രചരണങ്ങൾ നടത്തുക ഗൂഢ ഉദ്ദേശത്തോടെ സ്ത്രീയെ പിന്തുടരുക എന്നീ വകുപ്പുകൾ പ്രകാരമാണ് ശ്രികുമാർ മേനോനെതിരെ കേസെടുത്തിരിക്കുന്നത്. മഞ്ജു പരാതിയിൽ പരാമർശിക്കുന്ന മറ്റൊരാളുടെയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തിയേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍