ഹണി റോസിനെതിരായ അശ്ലീല പരാമര്‍ശം: ഒരാളെ അറസ്റ്റ് ചെയ്തു, 30 പേര്‍ക്കെതിരെ എഫ്‌ഐആര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 ജനുവരി 2025 (12:12 IST)
ഹണി റോസിനെതിരായ അശ്ലീല പരാമര്‍ശത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കുമ്പളം സ്വദേശി ഷാജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടി പോലീസിന് കൈമാറിയ സ്‌ക്രീന്‍ഷോട്ടുകള്‍ പരിശോധിച്ചാണ് നടപടി തുടരുന്നത്. പ്രതിയെ ഉടന്‍ സ്റ്റേഷനില്‍ എത്തിക്കുമെന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു.
 
30 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ഫേസ്ബുക്കില്‍ സ്ത്രീത്വത്തെ അവഹേളിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു നടിയുടെ പരാതി. നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും നടി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹസിക്കുന്നവര്‍ക്ക് കഴിഞ്ഞദിവസം നടി ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 
 
മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും ഈ വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും നടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article